Posted By user Posted On

dupixentകുവൈത്തിൽ ലഹരിമരുന്ന് നിര്‍മ്മാണ ഫാക്ടറിയിൽ പരിശോധന, നിർമ്മാണ സാമ​ഗ്രികൾ പിടിച്ചെടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് നിര്‍മ്മിക്കുന്ന കേന്ദ്രത്തിൽ റെയ്ഡ്. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ നാല് കിലോഗ്രാം മെത്, കാല്‍ക്കിലോ ഹാഷിഷ്, ഇവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നേതൃത്വത്തിലാണ് മെത് നിർമ്മാണ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. സംഭവത്തിൽ രണ്ട് ഇടപാടുകാരും അറസ്റ്റിലായി. ഇവരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അടുത്തിടെയായി ലഹരിക്കെതിരായ പോരാട്ടം രാജ്യം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലഹരിമരുന്നുമായി മൂന്നുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 131 കിലോഗ്രാം ഹാഷിഷ് ആണ് കുവൈത്തില്‍ പിടിച്ചെടുത്തത്. ഇറാനില്‍ നിന്നെത്തിയ ഹാഷിഷ് ആണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി ചേർന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *