hunger indexപട്ടിണിയും ശിശുമരണവുമില്ല; ആഗോള പട്ടിണി സൂചികയിൽ ഒന്നാമതായി കുവൈത്ത്
കുവൈത്ത് സിറ്റി: ആഗോള പട്ടിണി സൂചികയില്‍ ഒന്നാമതായി കുവൈത്ത്. 121 രാജ്യങ്ങളെ പിന്നിലാക്കിയാണ് കുവൈത്ത് ഒന്നാമതെത്തിയത്. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. കുവൈത്തിനൊപ്പം ചൈന, തുർക്കി എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾ ഗ്ലോബൽ ഹംഗർ ഇന്റക്സ് സ്‌കോർ അഞ്ചിൽ താഴെ നിലനിർത്തി ഒന്നാം റാങ്ക് പങ്കിട്ടിട്ടുണ്ട്. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേൾഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയാറാക്കുന്നത്.
പോഷകാഹാരക്കുറവ്, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ അവരുടെ നീളത്തിനനുസരിച്ച് ശരീരഭാരം ഉണ്ടോ, കടുത്ത പോഷകാഹാരക്കുറവ് തുടങ്ങിയവ, അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ശരാശരി ഉയരം, പോഷകാഹാരക്കുറവ്, ശിശുമരണം എന്നിവയാണ് ഈ പട്ടിക തയ്യാറാക്കുന്നതിനായി ഗ്ലോബൽ ഹംഗർ ഇൻഡക്‌സ് വിലയിരുത്തുന്നത്. നിലവിൽ കുവൈത്തിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നതിന്റെ തെളിവാണ് ഈ ഒന്നാം സ്ഥാനം. അതേസമയം, ഇന്ത്യ പട്ടികയിൽ 107ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ 6 സ്ഥാനങ്ങൾ ഇന്ത്യ പുറകിലേക്ക് പോയി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB
Comments (0)