Posted By user Posted On

storage cabinet kuwaitകുവൈറ്റിൽ പുതിയ മന്ത്രിസഭ; മന്ത്രിമാരെയും വകുപ്പുകളും അറിയാം

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചു. പുതിയ സർക്കാരിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ച് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയുമായിരുന്ന ഡോ. റാണ അൽ ഫാരിസ്. പുതിയ സർക്കാർ ഉണ്ടാക്കുന്ന സമയത്ത് അദ്ദേഹം മുന്നോട്ട് വച്ച നിബന്ധന സർക്കാർ തള്ളിയതാണ് ഇതിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. ഡോ. ബദർ അൽ മുല്ല, അമ്മാർ അൽ അജ്മി എന്നിവരാണ് പുതിയ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിമാർ.

പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും വിവരങ്ങൾ ചുവടെ;

  1. തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബ: ആദ്യ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി
  2. ബരാക് അലി ബരാക് അൽ ഷിതാൻ: ഉപപ്രധാനമന്ത്രി, ക്യാബിനറ്റ് കാര്യ സഹമന്ത്രി
  3. ഡോ. ബദർ ഹമീദ് യൂസഫ് അൽ മുല്ല: ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി
  4. അബ്ദുൾ റഹ്മാൻ ബദാഹ് അബ്ദുൾ റഹ്മാൻ അൽ മുതൈരി: ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രി, യുവജനകാര്യ സഹമന്ത്രി
  5. അബ്ദുൾവഹാബ് മുഹമ്മദ് അഹ്മദ് അൽ റഷീദ്: ധനകാര്യം, സാമ്പത്തികം നിക്ഷേപ സഹമന്ത്രി
  6. ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അഹമ്മദ് അൽ അവാദി: ആരോഗ്യമന്ത്രി
  7. ഡോ. അമാനി സുലൈമാൻ അബ്ദുൽവഹാബ് ബൗഖ്മാസ്: പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജം
  8. ഡോ. ഹമദ് അബ്ദുൽ വഹാബ് ഹമദ് അൽ അദ്വാനി: വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം ശാസ്ത്ര ഗവേഷണം
  9. സാലം അബ്ദുല്ല അൽ ജാബർ അൽ സബാഹ്: വിദേശകാര്യ മന്ത്രി
  10. അബ്ദുൽ അസീസ് മജീദ്: നീതിന്യായം , ഔകാഫ് ഇസ്‌ലാമിക കാര്യ സമഗ്രത പ്രമോഷൻ കാര്യ സഹമന്ത്രി
  11. അബ്ദുൽ അസീസ് വാലിദ് അബ്ദുല്ല അൽ മൊആജിൽ: മുനിസിപ്പൽ സഹമന്ത്രി
  12. അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ്: പ്രതിരോധ മന്ത്രി
  13. അമ്മാർ മുഹമ്മദ് അമ്മാർ അൽ അജ്മി: ദേശീയ അസംബ്ലി കാര്യ സഹമന്ത്രി, ഭവന, നഗര വികസന സഹമന്ത്രി
  14. മാസെൻ സാദ് അലി അൽ നഹെദ്: വാണിജ്യ വ്യവസായ മന്ത്രി, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി
  15. മായ് ജാസിം മുഹമ്മദ് അൽ ബാഗ്ലി: സാമൂഹ്യകാര്യ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി, വനിതാ ശിശുകാര്യ സഹമന്ത്രി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *