Posted By user Posted On

police checkingസുരക്ഷാ പരിശോധന കർശനമാക്കാനൊരുങ്ങി കുവൈത്ത്; രാത്രി കാലങ്ങളിൽ ഒത്തുചേരുന്നത് തടയും, നിയമലംഘകർക്ക് പിടി വീഴും

കുവൈത്ത്‌ സിറ്റി: ജിലീബ്‌ അൽ ശുയൂഖ് , മഹബൂല എന്നീ പ്രദേശങ്ങളിൽ സ്ഥിരമായി സുരക്ഷാ പരിശോധന കേന്ദ്രങ്ങൾ തുടങ്ങാനൊരുങ്ങി കുവൈത്ത് മന്ത്രാലയം. താമസ നിയമങ്ങൾ ലംഘിക്കുന്നവരെയും പൊതു നിയമങ്ങൾ ലംഘിക്കുന്നവരെയും പിടികൂടാനാണ് പുതിയ തീരുമാനം. വൈകീട്ട്‌ 6 മണി മുതൽ അർദ്ധ രാത്രി വരെയാണ് ഈ പ്രദേശത്ത് പരിശോധന നടക്കുക. ജിലീബ്‌ അൽ ശുയൂഖ് , മഹബൂല എന്നീ പ്രദേശങ്ങളിൽ പരിശോധന കർശനമായി തുടരാനും നിയമലംഘകരെ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യാനുമാണ് ഉദ്യോ​ഗസ്ഥർക്ക് ലഭിച്ച നിർദേശം. കൂടാതെ, രാത്രി കാലങ്ങളിൽ യുവാക്കൾ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഒത്തു ചേരുന്നത്‌ തടയുവാനും ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *