Posted By user Posted On

pravasi helpഭക്ഷണമോ മരുന്നോ ഇല്ലാതെ നരക ജീവിതം; കുവൈത്തിൽ കുടുങ്ങിയ മലയാളി സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന

ആ​ലു​വ: കുവൈത്തിൽ കുടുങ്ങിയ ആലുവ സ്വ​ദേശിനിയായ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന. കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രിക്കാണ് പ്രവാസി സംഘടന തുണയായത്. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തിയ മേരി ഒ​ന്ന​ര വ​ര്‍ഷ​ത്തി​നു​ശേ​ഷം രോ​ഗ​ബാ​ധി​ത​യാകുകയായിരുന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം മേരിക്ക് പിന്നീട് ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​, എന്നിട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. ഈ സാഹചര്യത്തിലാണ് പ്ര​വാ​സി സം​ഘ​ട​ന​യാ​യ പി.​സി.​എ​ഫ് മേരിക്ക് സഹായവുമായി എത്തിയത്. മ​തി​യാ​യ ചി​കി​ത്സ​യോ ഭ​ക്ഷ​ണ​മോ കിട്ടാതെ അവശതയിലായിരുന്ന മേരി ഇതിനിടെ മേ​രി ഇ​ന്ത്യ​ന്‍ എം​ബ​സി​​യെ​യും മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സഹായം ലഭിച്ചില്ല. പിന്നീട് മേ​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പി.​ഡി.​പി ജി​ല്ല സെ​ക്ര​ട്ട​റി ജ​മാ​ല്‍ കു​ഞ്ഞു​ണ്ണി​ക്ക​ര​യെ ബ​ന്ധ​പ്പെ​ട്ടതിനെ തുടർന്നാണ് സംഘടന വിഷയത്തിൽ ഇടപെട്ടത്. ജോ​ലി ചെ​യ്തി​രു​ന്ന വീ​ട്ടു​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിഷയം ര​മ്യ​ത​യി​ല്‍ പ​രി​ഹ​രി​ക്കു​ക​യും കു​വൈ​ത്ത്​ പി.​സി.​എ​ഫി​ന്റെ ചെ​ല​വി​ല്‍ മേ​രി​യെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 18ന് ​കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ മേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​സ്ക​ലേ​റ്റ​റി​ല്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. ഇതിനിടെ പി.ഡി.പി ഭാരവാഹികൾ വീട്ടിലെത്തി മേരിയെ സന്ദർശിക്കുകയും ചികിത്സാസഹായം നൽകുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *