google sataliteകുവൈത്ത് സാറ്റ്-1 വിക്ഷേപണത്തിന് ഒരുങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആദ്യ വിദ്യാഭ്യാസ സാറ്റലൈറ്റ് ആയ ‘കുവൈത്ത് സാറ്റ്-1’ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ വിക്ഷേപണം ഉണ്ടാകുമെന്നാണ് വിവരം. കുവൈത്ത് സാറ്റ്-1 പ്രോജക്ട് ഡയറക്ടറും യൂനിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ടീച്ചിങ് ഫാക്കൽറ്റി അംഗവുമായ ഡോ. ഹല അൽ ജസ്സാർ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നു വർഷമായി കുവൈത്ത് സാറ്റ്-1നെ കുറിച്ചുള്ള ഗവേഷണം നടക്കുകയാണ്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസാണ് (കെ.എഫ്.എ.എസ്) പദ്ധതിക്ക് പിന്നിൽ. സയൻസസ് ആൻഡ് എൻജിനീയറിങ്, പെട്രോളിയം കോളജുകളിലെ വിവിധ വകുപ്പുകളുടെ സഹകരണം പദ്ധതി പൂർത്തീകരണത്തിന് പിന്നിലുണ്ട്. കുവൈത്ത് സാറ്റ്-1 വിക്ഷേപണത്തോടനുബന്ധിച്ച്, ബഹിരാകാശ ശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കോളജ് ഓഫ് സയൻസ് നവംബർ ഒന്ന്, രണ്ട് തീയതികളിൽ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക പ്രദർശനം നടത്തും. നാനോമെട്രിക് ഉപഗ്രഹങ്ങൾ രൂപകൽപന ചെയ്യുന്നതിലും നിർമിക്കുന്നതിലും വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ വ്യവസായ ഗവേഷണത്തിനും വികസനത്തിനുമുള്ള കേന്ദ്രമായി കുവൈത്ത് സർവകലാശാലയിൽ ബഹിരാകാശ ലാബ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)