drugsക്രൂസ് കപ്പലിൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്: കപ്പൽ ഉടമയടക്കം മുന്ന് പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ക്രൂസ് കപ്പലിൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്. 60 കിലോഗ്രാം മയക്കുമരുന്നാണ് കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കപ്പൽ ഉടമയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, തുറമുഖ- അതിർത്തി സുരക്ഷാകാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ അവാദി, കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മേജർ ജനറൽ തലാൽ അൽ മൗൺസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടിയ സുരക്ഷാസംഘത്തെ ശൈഖ് തലാൽ അൽ ഖാലിദ് അഭിനന്ദിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)