Posted By user Posted On

traffic rules in hindiഒരാഴ്ചക്കിടെ 31,000 ട്രാഫിക് നിയമലംഘനങ്ങൾ: നടപടി കർശനമാക്കി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

കുവൈത്ത്: കഴിഞ്ഞ ഒരാഴ്ചക്കിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 31,000 ട്രാഫിക് നിയമലംഘനങ്ങൾ. ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സയെഗിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇത്തരത്തിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിരവധി സുരക്ഷാ പരിശോധനകൾ നടത്തി വരികയാണ്. പരിശോധനയിൽ അശ്രദ്ധരായി വണ്ടി ഓടിച്ച 40 ഡ്രൈവർമാരെ സംഘം പിടികൂടുകയും 96 വാഹനങ്ങൾ ഡിറ്റൻഷൻ ഗാരേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പിടിയിലായ 77 പ്രായപൂർത്തിയാകാത്തവരെയും ജുവനൈൽ പ്രോസിക്യൂഷന് അയച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 270 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്ത 293 പേർക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *