online dating scamsഓൺലൈൻ തട്ടിപ്പുകാരെ സൂക്ഷിക്കുക: പ്രവാസികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് ദിനം പ്രതി കൂടിവരുന്നതായി റിപ്പോർട്ടുകൾ. പണം തട്ടിയെടുക്കാനും ആളുകളെ വഞ്ചിക്കാനും പല തരത്തിലുള്ള ഓൺലൈൻ സാധ്യതകളും തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നതെന്നും അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് ഓൺലൈൻ വഴിയുള്ള സാമ്പത്തിക നിക്ഷേപങ്ങൾ, ഓൺലൈൻ വ്യാപാരങ്ങൾ, മറ്റ് പണമിടപാടുകൾ തുടങ്ങിയവ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ ആർക്കും വെളിപ്പെടുത്തരുതെന്നും മുന്നറിയിപ്പുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)