Posted By user Posted On

hot weather വെന്തുരുകി കുവൈത്ത്: താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ

കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വെന്തുരികി കുവൈത്തിലെ താമസക്കാർ. കഴിഞ്ഞ ആഴ്ചകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില അനുഭവപ്പെട്ടത്. 22 ഡിഗ്രി സെൽഷ്യസാണ് ഈ ദിവസങ്ങളിളെ ശരാശരി കുറഞ്ഞ താപനില. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനില കുവൈറ്റിലാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ആഗോള താപനില സൂചിക അനുസരിച്ച് 53 ഡിഗ്രി സെൽഷ്യസാണ് ജഹ്‌റയിൽ രേഖപ്പെടുത്തിയത്. സാധാരണ നിലയിൽ സെപ്റ്റംബർ മാസത്തിൽ ചൂട് കുറഞ്ഞ് പിന്നീട് പതുക്കെ തണുപ്പ് മാസങ്ങളിലേക്ക് പ്രവേശിക്കുകയുമാണ് പതിവെങ്കിലും മുൻ മാസത്തിന് തുല്യമായ ചൂടാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ഈ മാസം അവസാനത്തോടെ താപനിലയിൽ ഗണ്യമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവർ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *