പ്രവാസികളുടെ ശരാശരി ശമ്പളത്തിലുണ്ടായത് അഞ്ച് ദിനാറിൻ്റെ വർദ്ധന
കഴിഞ്ഞ ആറ് മാസം കൊണ്ട് കുവൈത്തിലെ പ്രവാസികളുടെ ശരാശരി ശമ്പളത്തിൽ അഞ്ച് ദിനാറിന്റെ (1300ൽ അധികം ഇന്ത്യൻ രൂപ) വർദ്ധനവെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുകൾ പ്രകാരം 338 ദിനാറായിരുന്നു (ഏകദേശം 88,900 ഇന്ത്യൻ രൂപ) രാജ്യത്തെ പ്രവാസികളുടെ ശരാശരി ശമ്പളമെങ്കിൽ ഈ വർഷം ജൂണിലെ കണക്കുകൾ പ്രകാരം ഇത് 343 ദിനാറായി (ഏകദേശം 90,200 ഇന്ത്യൻ രൂപ) മാറി.
കഴിഞ്ഞ ആറ് മാസം കൊണ്ട് കുവൈത്തിലെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളത്തിൽ2 2 ദിനാറിന്റെ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം ഡിസംബറിൽ സ്വദേശികളുടെ ശരാശരി ശമ്പളം 1491 ദിനാറായിരുന്നെങ്കിൽ ഈ വർഷം ജൂണിൽ അത് 1513 ദിനാറായി വർദ്ധിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളം ഇതേ കാലയളവിൽ 1539 ദിനാറിൽ നിന്ന് 1555 ദി നാറായാണ് വർദ്ധിച്ചത്. അതേസമയം തന്നെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളം 1255 ദിനാറിൽ നിന്ന് 1297 ദിനാറായി വർദ്ധിച്ചുവെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s
Comments (0)