Posted By Editor Editor Posted On

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമാണെന്ന് സംശയം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. സംഭവം കൊലപാതകമെന്ന് സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചു. മരിച്ചത് ഈജിപ്ഷ്യന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മരണം സംഭവിച്ചിട്ട് 24 മണിക്കൂറില്‍ താഴെ മാത്രമേ ആയിരുന്നുള്ളൂ എന്നാണ് പൊലീസ് കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടർന്നാണ് അയൽവാസികളിൽ ഒരാൾ പോലീസിൽ വിവരം അറിയിച്ചത്.
അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്മെന്റിനുള്ളിലെ സോഫയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഭാരമുള്ള വസ്‍തു ഉപയോഗിച്ച് തലയില്‍ ശക്തമായി അടിച്ചതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നു. സംഭവത്തില്‍ കുവൈത്ത് ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *