Posted By user Posted On

കുവൈറ്റിൽ വിദ്യാർഥികൾ ചുമക്കുന്നത് തങ്ങളുടെ ഭാരത്തിന്റെ 17 ശതമാനത്തിലധികം ഭാരമുള്ള ബാഗുകൾ

കുവൈറ്റ് അൽ-സീഫ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് കൺസൾട്ടന്റായ ഡോ. യൂസഫ് കോലെയിലത്ത്, വിദ്യാർത്ഥികളുടെ ഭാരമേറിയ സ്കൂൾ ബാഗുകളുടെ സങ്കീർണതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സ്കൂൾ ബാഗിന്റെ ഭാരം വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10 ശതമാനം കവിയാൻ പാടില്ലെന്ന് കോലീലത്ത് നിർദ്ദേശിച്ചു. എന്നാൽ, മിക്ക വിദ്യാർത്ഥികളും അവരുടെ ഭാരത്തിന്റെ 17 ശതമാനത്തിലധികം ഭാരമുള്ള ബാഗുകൾ വഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത് നടുവേദനഉണ്ടാകുന്നതിനും, കുട്ടിയുടെ പുറം വളഞ്ഞിരിക്കുന്നതിനും ഇടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെസഹായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി ലോക്കറുകൾ ഉണ്ടെങ്കിലും, മിക്ക വിദ്യാർത്ഥികളും പുസ്തകങ്ങൾ കൈവശം വയ്ക്കാൻ ഇഷ്ടപ്പെടുന്നു; അതുവഴി അവരുടെബാഗിന്റെ ഭാരം വർധിക്കാൻ കാരണമാകുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *