കുവൈറ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ ഒരു പ്രശസ്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ
ഫിലിപ്പിനോക്കാരനായ ക്യാപ്റ്റനും, കുവൈറ്റ് സുഹൃത്തും ചേർന്ന് 700 കുപ്പി മദ്യം കടത്തിയതിന് ഫിലിപ്പിനോ ക്യാപ്റ്റനെ കുവൈറ്റ് ക്രിമിനൽ കോടതി 5 വർഷം കഠിനതടവും സഹപ്രവർത്തകന് ഒരു വർഷവും ശിക്ഷിച്ചു.
സംഭവത്തിൽ ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്തതിന് ശേഷം പബ്ലിക് പ്രോസിക്യൂഷൻ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഉടമയ്ക്ക് മദ്യവുമായി യാതൊരു ബന്ധവുമില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഫിലിപ്പിനോ ക്യാപ്റ്റൻ പറഞ്ഞിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu