Posted By user Posted On

കുവൈറ്റിലെ ജലീബ് അൽ ശുയൂഖ് പ്രദേശം ഏറ്റെടുക്കാൻ അനുമതി

കുവൈറ്റിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജിലീബ്‌ ശുയൂഖ് പ്രദേശത്തെ വിവിധ പ്ലോട്ടുകൾ ഏറ്റെടുത്ത് പൊതുലേലത്തിൽ വിൽക്കുന്നതിനായുള്ള മുൻസിപ്പാലിറ്റി സമർപ്പിച്ച നിർദ്ദേശത്തിന് അംഗീകാരം നൽകി ധനകാര്യ മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, ജല, വൈദ്യത മന്ത്രാലയം എന്നീ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി ആവശ്യമായ പഠനം പൂർത്തിയാക്കാനും മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. ഏറ്റെടുത്ത പ്രദേശത്തെ അഞ്ച് പ്ലോട്ടുകളായി തിരിച്‌ ഭവന പദ്ദതികൾ, വാണിജ്യ സമുച്ഛയങ്ങൾ, മുതലായ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഷദാദിയ യൂണിവേഴ്സിറ്റിക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന വടക്കുപടിഞ്ഞാറൻ പ്രദേശം സിക്സ്ത് റിംഗ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പ്രദേശം എന്നിങ്ങനെയാണ് വിവിധ പ്ലോട്ടുകൾളുടെ സ്ഥാനം നിർണയിച്ചിരിക്കുന്നത്. ഈ മേഖലയിൽ ശദാദിയ സർവ്വകലാശാല, ജാബർ സ്റ്റേഡിയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. കൂടാതെ പതിനായിരക്കണക്കിന് മലയാളികളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *