കുവെെത്തിലെ മുക്കിലും മൂലയിലും ഉള്ള സ്ഥലങ്ങൾ മുതൽ , എല്ലാ ദിശയും സമ്പൂർണ്ണമായി അറിയണോ? മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് കുവൈത്ത് ഫൈൻഡർ ആപ്പ് ഇതാ
കുവെെത്തിലെ സ്ഥലങ്ങൾ, പ്രധാനപ്പെട്ട മേഖലകൾ എന്നിവ തിരയാന്‍ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് കുവൈത്ത് ഫൈൻഡർ ആപ്പ് നവീകരിക്കാനൊരുങ്ങുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ(പാസി) ആപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ദിശ അറിയാനും ഈ ആപ്പ് സഹായിക്കുന്നു. 2013ല്‍ ആണ് പാസി കുവൈത്ത് ഫൈൻഡർ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഇതില്‍ കുവൈത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ആകാശ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നു. ഇങ്ങനെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആപ്പിനെ കൂടുതൽ ജനകീയമാക്കുമെന്നാണ് പാസി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.ആൻഡ്രോയിഡ് ഫോണിൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=kw.gov.paci.kuwaitfinderandroid ഐ ഫോണിൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://apps.apple.com/in/app/kuwait-finder/id593476960
ഉപഗ്രഹ ചിത്രങ്ങൾക്ക് പകരമായാണ് ഹൈ റെസല്യൂഷൻ ഇമേജിങ് ഉപയോഗിക്കുന്നത്. ഡ്രോണുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് നാല് ലക്ഷം ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. പാസി നമ്പറുകൾ വഴി വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടേയും കൃത്യമായ ലൊക്കേഷൻ കുവൈത്ത് ഫൈൻഡർ ആപ്പ് വഴി കണ്ടെത്തുവാൻ സാധിക്കും. ഇതാണ് ആപ്പിനെ കുറെകൂടി വ്യത്യസ്തമാക്കുന്നത്. സ്മാർട്ട് ഡിവൈസുകളിലും കംപ്യൂട്ടറിലും സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നത്. 170ലധികം സർക്കാർ ഏജൻസികളും 22 ലക്ഷത്തോളം ഉപയോക്താക്കളും നിലവിൽ കുവൈത്ത് ഫൈൻഡർ ആപ്പ് ഉപയോഗിക്കുന്നതായി പാസി ഡയറക്ടര്‍ അൽ അസൂസി പറഞ്ഞു..ആൻഡ്രോയിഡ് ഫോണിൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=kw.gov.paci.kuwaitfinderandroid ഐ ഫോണിൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://apps.apple.com/in/app/kuwait-finder/id593476960
പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 15 പ്രദേശങ്ങളുടെ ഏരിയൽ ഫോട്ടോഗ്രാഫി പൂർത്തിയായതായും അടുത്ത ആറ് മാസത്തിനുള്ളിൽ നഗരപ്രദേശം ചിത്രീകരിക്കുമെന്നും അൽ അസൂസി വ്യക്തമാക്കി. പ്ലേസ്റ്റോറില്‍ ഈ ആപ്ലിക്കേഷന് റേറ്റിങ്ങും വളരെ കൂടുതലാണ്. ഇതിനാല്‍ കൂടുതല്‍ ആളുകള്‍ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഒരുങ്ങുകയും ചെയ്യുന്നുണ്ട്..ആൻഡ്രോയിഡ് ഫോണിൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=kw.gov.paci.kuwaitfinderandroid ഐ ഫോണിൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://apps.apple.com/in/app/kuwait-finder/id593476960
Comments (0)