Posted By Editor Editor Posted On

കുവൈറ്റിലെ കൊവിഡ് സാഹചര്യം ഇപ്പോൾ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈറ്റിലെ കൊവിഡ് സാഹചര്യം ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം. കൊവി‍ഡ് രോ​ഗികൾക്ക് വേണ്ടിയുള്ള തീവ്രപരിചരണ വിഭാ​ഗത്തിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സെപ്റ്റംബർ ഒമ്പത് മുതലുള്ള കണക്കനുസരിച്ചാണിത്. ഈ മാസം ആദ്യ മുതൽ നോക്കുമ്പോൾ 10 പേർ മാത്രമാണ് കൊവിഡ് വാർഡുകളിൽ എത്തിയത്.
കൂടാതെ ഓ​ഗസ്റ്റ് 13 മുതൽ കൊവിഡ് ബാധിച്ചുള്ള ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ ഉയർന്നുവന്ന കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഓ​ഗസ്റ്റ് 17 മുതൽ നൂറിൽ താഴെ മാത്രമാണ് പ്രതിദിന കൊവിഡ് കേസുകൾ. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ 350 ആയി കുറഞ്ഞിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *