Posted By admin Posted On

നിയമലംഘനം;കുവൈത്തിൽ എട്ട് പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവെെത്തിലെ ഒമാരിയ പ്രദേശത്ത് നിയമലംഘനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എട്ട് പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചതായി റിപ്പോര്‍ട്ട്. ഫർവാനിയ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മന്ത്രിതല പ്രമേയം നമ്പർ 57/2019 ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അൽ ഒമാരിയ നിവാസികളായ ആളുകളിൽ നിന്ന് ലഭിച്ച പരാതികളെത്തുടർന്നാണ് സൂപ്പർവൈസറി ടീം ഇതുസംബന്ധിച്ച നടപടിയെടുത്തത്. ഇതിന് പുറമേ പ്രദേശത്ത് മുന്നറിയിപ്പ് പോസ്റ്റർ സ്ഥാപിക്കുകയും ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ബാച്ചിലർമാരെ രണ്ടിടങ്ങളില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടിയെടുത്തതായും കുപ്പ് ഡയറക്ടര്‍ എഞ്ചിനിയര്‍ സൈദ് അല്‍ അസ്മി പറഞ്ഞു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് ടീമുമായുള്ള ഏകോപനത്തോടെയും സഹകരണത്തോടെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ പിന്തുണയോടെയുമാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *