കുവൈറ്റ്: വൈദ്യുതി, ജല മന്ത്രാലയത്തിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്
കുവൈറ്റ് സിറ്റി: കുവൈത്തിൽ വൈദ്യുതി, ജല മന്ത്രാലയത്തിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്. ജല വൈദ്യുതി മന്ത്രി എൻജിനീയർ അലി അൽ മൂസയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിന് സിവിൽ സർവീസ് കമ്മിഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകി.ഇതോടെ വിദേശികൾ ഉൾപ്പടെ ആയിരക്കണക്കിന് ജീവനക്കാർ ആനുകൂല്യത്തിന് അർഹരാകും. കോവിഡ് വ്യാപനം കൊടുമ്പിരികൊണ്ടിരിക്കെ ലോകം മുഴുവൻ വീടുകളിൽ ഒതുങ്ങിയപ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അഹോരാത്രം പ്രവർത്തിച്ച തൊഴിലാളികൾക്കുള്ള ഉപഹാരമാണ് ബോണസെന്ന് എൻജിനീയർ അലി അൽ മൂസ പറഞ്ഞു. നേരത്തെ ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളിലെ മുൻനിര പ്രവർത്തകർക്ക് ബോണസ് നൽകിയിരുന്നു. 600 ദശലക്ഷം ദിനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി നേരത്തെ വകയിരുത്തിയത്. അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന വൈദ്യുത സ്റ്റേഷനുകളുടെ ജോലികൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
പുണ്യമാസമായ റമദാനിൽ ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് വൈദ്യുതി, ജല പുനരൂപയോഗ ഊർജ വകുപ്പുമന്ത്രി അലി അൽ മൂസ കസ്റ്റമർ സർവീസ് വിഭാഗത്തിന് നിർദേശം നൽകി. കൂടാതെ കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ നേരത്തെ ജല വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് റമദാനിനു മുൻപായി കണക്ഷൻ തിരികെ നൽകാനും നിർദേശം നൽകി. ഇവരുടെ കൈയിൽനിന്ന് കുടിശിക അടയ്ക്കുമെന്ന് എഴുതി വാങ്ങണമെന്നും, കുടിശ്ശിക അടയ്ക്കാത്തവരുടെ ജല വൈദ്യുതി…
കുവൈറ്റ്: വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് പൂര്‍ണമായി തയാറെടുപ്പ് നടത്തിയെന്ന് വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. ഇലക്ട്രിസിറ്റി ട്രാന്സ്മിഷന് നെറ്റ്വര്‍ക്ക് മേഖലയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എം മുത്തലാഖ് അല്‍ ഒതൈബി യുടേതാണ് അറിയിപ്പ്. ഇതിനായി സംയോജിത പരിപാലന പരിപാടി തന്നെ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി-ജല മന്ത്രി എം അലി അല്‍ മൂസയ്ക്ക് പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വേനല്‍ക്കാലവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കാന്‍ മന്ത്രാലയത്തിന്റെ സന്നദ്ധത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി അല്‍…
കുവൈത്തിൽ അടുത്ത വേനൽ കാലത്ത് രാജ്യത്തെ ഉൽപ്പാദനക്ഷമതയുള്ള ഫാക്ടറികളുടെ പ്രവർത്തന സമയം മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് , ജല വൈദ്യുതി മന്ത്രാലയം ശ്രമങ്ങൾ നടത്തി വരികയാണെന്ന് മന്ത്രാലയത്തിലെ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെൻ്റർ വിഭാഗം ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി, എഞ്ചിനീയർ ഫാത്തിമ ഹയാത്ത് വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷൻ ഓഫ് നാഷണൽ ഇൻഡസ്ട്രീസുമായി ഏകോപനം നടത്തി വരികയാണെന്നും അവർ അറിയിച്ചു..ഫാക്ടറികളുടെ പ്രവൃത്തി സമയം മാറ്റാനുള്ള സാധ്യതകൾ സംബന്ധിച്ച് ദേശീയ വ്യവസായ ഫെഡറേഷനിൽ നിന്ന്…
Comments (0)