Posted By admin Posted On

സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകും :കുവൈറ്റ്‌ : ഫാമിലി വിസക്ക് കുറഞ്ഞ ശമ്പള പരിധി 800 ദിനാറാക്കുന്നു

കുവൈറ്റ്‌ സിറ്റി : കുടുംബ/ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പള പരിധി നിലവിലുള്ള 500 കെഡിയിൽ നിന്ന് 800 കെഡിയായി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, വിസ ആർട്ടിക്കിൾ 17, 18 (സ്വകാര്യവും സർക്കാരും) കൈവശമുള്ള എല്ലാ പ്രവാസികൾക്കും കുടുംബ/ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 800kd അടിസ്ഥാന ശമ്പളമാക്കാനുള്ള നീക്കമാണ് നടക്കുന്നത് . അതേ സമയം 800 ദിനാർ ശമ്പളം വാങ്ങുകയും ഫാമിലി വിസ നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ ഒറിജിനൽ വർക്ക്‌ പെർമിറ്റിലെ ശമ്പളം മാത്രമായിരിക്കും പരിഗണിക്കുക.അവർക്ക് ലഭിക്കുന്ന അധിക വരുമാനം ഇതിനായി പരിഗണിക്കില്ല. കുവൈറ്റിലെ ജനസംഖ്യാ ഘടന നിയന്ത്രിക്കുകയും ഉയർന്ന വരുമാനമുള്ള വിഭാഗങ്ങളെ യും അവരുടെ കുടുംബങ്ങളെയും പ്രാപ്തരാക്കാനുമാണ് ഭരണകൂടത്തിന്റെ പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് . ഈ തീരുമാനത്തിലൂടെ, ഉയർന്ന വരുമാനമുള്ള പ്രവാസികൾക്ക് മാത്രമേ അവരുടെ കുടുംബത്തെ കൊണ്ടുവരാൻ സാധിക്കുകയുള്ളു.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്ത് വിടുമെന്നാണ് റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നത് .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *