കുവൈത്തിന് പുറത്ത് ആറുമാസത്തിൽ കൂടുതൽ കഴിയുന്ന യാത്രക്കാരെ നാട്ടിൽ വിമാന താവളത്തിൽ നിന്ന് തിരിച്ചയക്കുന്നതായി പരാതി
കുവൈറ്റിൽ വിസ നിലവിലുള്ള പതിനെട്ടാം നമ്പർ ഇഖാമയിൽ ഉള്ള ആറുമാസത്തിൽ കൂടുതലായി കുവൈറ്റിനു പുറത്തു കഴിയുന്നവർക്ക് ഒക്ടോബർ 31 വരെ രാജ്യത്ത് തിരിച്ചെത്താൻ സമയം നൽകിയിട്ടുണ്ടെങ്കിലും ഡിസിജിഎ ഇത് സംബന്ധിച്ച സർക്കുലർ നൽകാത്തത് എയർലൈൻസ് കമ്പനികളെയും, പ്രവാസികളെയും പ്രതിസന്ധിയിലാക്കുന്നു. വിമാനത്താവളത്തിൽ നിന്ന് ഇത്തരം യാത്രക്കാരെ ലൈൻസ് കമ്പനികൾ യാത്ര അനുവദിക്കാതെ മടക്കി അയക്കുന്നുണ്ട്.
കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞദിവസം ഇത്തരത്തിൽ യാത്രയ്ക്ക് അനുവദിക്കാതെ മടക്കി അയച്ചിരുന്നു. എന്നാൽ ഇരുവരും ഇത് സംബന്ധിച്ച് കുവൈറ്റ് വരുത്തിയ ഭേദഗതി ചൂണ്ടി കാണിക്കുകയും, യാത്രയ്ക്ക് അനുവദിക്കാത്തത് ചോദ്യം ചെയ്തു കൊണ്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം ഇരുവർക്കും യാത്ര അനുവദിച്ചു കൊണ്ട് ടിക്കറ്റും നൽകിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5
Comments (0)