കുവൈറ്റിൽ ഇന്ത്യക്കാരനെ തൊഴിലുടമ വെടിവെച്ചുകൊന്നു
കുവൈറ്റിൽ ആട് മേയ്ക്കുന്ന ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ തൊഴിലുടമ വെടിവെച്ചു കൊലപ്പെടുത്തി. കുവൈറ്റിലേക്ക് വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരനെ നാലാം ദിവസമാണ് തൊഴിലുടമ ദാരുണമായി കൊലപ്പെടുത്തിയത്.
വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച ശേഷം ആടുമേയ്ക്കൽ ജോലി നൽകി കബളിപ്പിച്ച കാര്യം ഇന്ത്യൻ എംബസിയെ അറിയിച്ച സഹായം തേടാൻ ശ്രമിച്ചതാണ് തൊഴിലുടമയെ പ്രകോപിതനാക്കിയത്. തൊഴുത്തിനകത്ത് വെച്ച് എയർ റൈഫിൾ ഉപയോഗിച്ച് മർദ്ദിക്കുകയും, വെടിവെച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. സബാഹ് അൽ അഹ്മദിയിലെ മരുഭൂമിയിലെ മസ്രയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ സ്ഥാപനം വഴിയാണ് ഭർത്താവ് വിദേശത്തേക്ക് പോയതെന്ന് ഭാര്യ വിദ്യ മൊഴി നൽകിയിട്ടുണ്ട്. ഈ മാസം മൂന്നിന് കുവൈറ്റിലേക്ക് പോയ മുത്തുകുമാരനെ ഏഴു മുതൽ ഫോണിൽ വിളിച്ചിട്ട് ലഭിക്കുന്നില്ലായിരുന്നുവെന്നും, ഒൻപതിനാണ് മരണവിവരം അറിഞ്ഞതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മുത്തുകുമാരന് രണ്ട് മക്കളുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5
Comments (0)