കുവൈറ്റിൽ തൊഴിൽ പ്രതിസന്ധി നേരിട്ട് ഇന്ത്യൻ എൻജിനീയർമാർ
താമസരേഖ പുതുക്കുന്നതിലും, കമ്പനി മാറുന്നതിലും പ്രതിസന്ധി നേരിട്ട് കുവൈറ്റിലെ ഇന്ത്യൻ എൻജിനീയർമാർ. ഇതോടെ കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള നിരവധി എൻജിനീയർമാർ നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വരുമോ എന്ന ഭയത്തിലാണ്. നാലുവർഷം മുൻപാണ് കുവൈറ്റിൽ എൻജിനീയർമാരുടെ താമസ രേഖ പുതുതാൻ കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയറിങ് മെമ്പർഷിപ്പും നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
നേരത്തെ മെമ്പർഷിപ്പ് ലഭിക്കുന്നതിന് പഠിച്ചിരുന്ന കോളേജിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ നിർബന്ധമായിരുന്നു. ഇതു കൂടാതെ എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുകയും, കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനിയേഴ്സ് നടത്തുന്ന പരീക്ഷ പാസാവുകയും ചെയ്യണമായിരുന്നു. എന്നാൽ കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനിയേഴ്സിന്റെ പുതിയ നിയമപ്രകാരം തവസ്സരേഖ പുതുക്കുന്നതിന് എൻഒസി ലഭിക്കാൻ എൻജിനീയറിങ് പഠിക്കുന്ന കാലയളവിൽ കോളേജിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം വേണമെന്നാണ് പറയുന്നത്.
എന്നാൽ ഇന്ത്യയിലെ മിക്ക കോളേജുകളും എഐടിസിഇ, നാച്ചി അംഗീകാരമാണ് പിന്തുടരുന്നത്. 2013 ശേഷമാണ് എൻബിഎ സ്വാതന്ത്ര്യ ഏജൻസി ആയപ്പോഴാണ് കൂടുതൽ കോളേജുകൾക്കും അക്രഡിറ്റേഷൻ നൽകുവാൻ തുടങ്ങിയത്. അതിനാൽ 2013 മുൻപ് പഠിച്ച എൻജിനീയർമാരാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നതിൽ കൂടുതലും. പ്രസിദ്ധ പരിഹാരത്തിനായി ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനി ചർച്ച നടത്തിയെങ്കിലും നിയമത്തിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഇന്ത്യൻ ഗവൺമെന്റ് എത്രയും പെട്ടെന്ന് പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്നാണ് കുവൈറ്റിലെ എൻജിനീയർമാരുടെ ആവശ്യം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5
Comments (0)