Posted By Editor Editor Posted On

പ്രവാസികൾക്കും അവസരം:കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി പ്ര​വേ​ശ​ന ന​ട​പ​ടി തു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി പ്ര​വേ​ശ​ന ന​ട​പ​ടി തു​ട​ങ്ങി. ഈ ​വ​ർ​ഷം മു​ത​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പ​ഠ​നാ​വ​സ​രം ഒരുക്കിയിരുന്നു. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ ബാ​ച്ചി​ന്റെ ലി​സ്റ്റ് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. 300 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ആ​യി​ര​ത്തി​ന​ടു​ത്ത അ​പേ​ക്ഷ​ക​ളാണ് ഇതിനോടകം ലഭിച്ചത്. ഇ​തി​ന്റെ ന​ട​പ​ടി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ചു. ഹൈ​സ്കൂ​ളി​ൽ നേ​ടി​യ ഗ്രേ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് ആ​ദ്യ ബാ​ച്ചി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​യ​ൻ​സ്, ആ​ർ​ട്സ് കോ​ള​ജു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.2022- 23 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്കി ആ​ഗ​സ്റ്റ് ആ​ദ്യ​ത്തി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആണ് അവസരം. ആ​ഗ​സ്റ്റ് 21 നും 27 ​നും ഇ​ട​യി​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച സ​മ​ർ​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പ​ഠ​ന​കാ​ര്യ​ങ്ങ​ളു​ടെ ചെ​ല​വു​ക​ൾ സ്വ​ന്ത​മാ​യി വ​ഹി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു നി​ബ​ന്ധ​നയായി ഉണ്ടായിരുന്നത്. ആ​ർ​ട്സ്, സ​യ​ൻ​സ്, നി​യ​മം, എ​ന്നീ ബി​രു​ദ​പ​ഠ​ന​ങ്ങ​ൾ​ക്ക് പു​റ​മെ, സീ​റ്റു​ക​ളു​ടെ ല​ഭ്യ​ത​പ്ര​കാ​രം, എ​ൻ​ജി​നീ​യ​റി​ങ്, പെ​ട്രോ​ളി​യം സ​യ​ൻ​സ്‌, ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് വി​ഭാ​ഗ​ത്തി​ലും ഇ​തു​വ​ഴി പ്ര​വേ​ശ​നം നേ​ടാം. കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ പു​തി​യ തീ​രു​മാ​നം വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് സ്വാ​ഗ​തം ചെ​യ്ത​ത്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE.

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *