Posted By admin Posted On

കുവൈത്തിൽ യാത്രാ നിരോധന ഉത്തരവുകൾ ഉയരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ 2021ൽ പുറപ്പെടുവിച്ചത് 47,022 യാത്രാ നിരോധന ഉത്തരവുകൾ. നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സയ്യിദ് ഹാഷിം അൽ ഖല്ലാഫിന്റെ നേതൃത്വത്തിലായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്. 2021ൽ മൊത്തം യാത്രാ നിരോധനങ്ങളുടെയും അറസ്റ്റുകളുടെയും എണ്ണം 110,991ൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020നെ അപേക്ഷിച്ച് 45.1 ശതമാനമെന്ന നിരക്കിൽ 34,500 നടപടിക്രമങ്ങളുടെ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. 2021ൽ യാത്രാ നിരോധന ഉത്തരവുകളുടെ എണ്ണം 47,022 ആയതോടെ ആകെ നടപടിക്രമങ്ങളുടെ 42.4 ശതമാനമാണിത്. യാത്രാ നിരോധനം നീക്കുന്നതിനുള്ള ഓർഡറുകളുടെ എണ്ണം 2021ൽ 29,158 ആയി ഉയർന്നിട്ടുണ്ട്. ഇത് 26.3 ശതമാനമാണ്. 2020ലെ 63,580ൽ നിന്ന് 2021ൽ 69,894 അല്ലെങ്കില്‍ 9.9 ശതമാനമായി വര്‍ധിച്ച നടപടിക്രമങ്ങളുടെ ആകെ എണ്ണത്തിന് പുറമേയാണിത്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE.

https://www.kuwaitvarthakal.com/2022/09/04/big-ticket-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *