ഉച്ചജോലി നിയന്ത്രണം: നിയമം ലംഘിച്ചത് 600 ലധികം തൊഴിലാളികൾ
കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ (പിഎഎം) നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ് നടത്തിയ പരിശോധനയിൽ, റെസിഡൻഷ്യൽ നഗരമായ അൽ-മുത്‌ലയിൽ പ്രതിരോധ അറിയിപ്പ് ലംഘിച്ച പത്ത് തൊഴിലാളികൾക്കെതിരെ കേസ് എടുത്തു.
600 ഓളം തൊഴിലാളികൾക്ക് നോട്ടീസ് നൽകുകയും, 420ഓളം സൈറ്റുകളിൽ പരിശോധന നടത്തിയതിൽ നിന്ന് 450 ഓളം നിയമലംഘനം അറിയിപ്പുകൾ രജിസ്റ്റർ ചെയ്തതായും വർക്ക് ടീം മേധാവി ഹമദ് അൽ-മഖിയാൽ പറഞ്ഞു. തുറന്ന പ്രദേശങ്ങളിൽ ഉച്ചയ്ക്ക് തൊഴിൽ നിരോധിക്കുന്ന നിയമം അനുസരിച്ച് ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ നീണ്ടു നിന്ന കാമ്പെയ്‌ൻ ഇതുവരെയുള്ള കാലയളവിൽ 360 ലധികം കമ്പനികൾക്കെതിരെയാണ് നിയമലംഘനം ചുമത്തിയത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അവരുടെ സുരക്ഷാ കണക്കിലെടുത്തുമാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)