Posted By editor1 Posted On

കുവൈറ്റിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം അടക്കം സമൂല മാറ്റങ്ങളുമായി സർക്കാർ; വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റിൽ ടാക്സി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ താൽക്കാലിക ആഭ്യന്തര മന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട്‌ ആറു നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനാനാണ് ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ ആവർത്തിച്ച് നടത്തുന്ന ഡ്രൈവർമാരെ നാടുകടത്തുമെന്നും മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ടാക്സി ഡ്രൈവർമ്മാരുടെ ജോലി സമയം കുവൈത്ത്‌ തൊഴിൽ നിയമത്തിന് അനുസൃതമായി ക്രമീകരിക്കുക,ഡ്രൈവർമാർ യൂണിഫോം ധരിക്കുകയും സാധുതയുള്ള ആരോഗ്യ ക്ഷമത സർട്ടിഫിക്കറ്റ്‌ കൈവശം വയ്ക്കുകയും ചെയ്യുക എന്നിവയാണു ഇതിൽ പ്രധാനം. വാഹനം അകത്തും പുറത്തും നല്ല രൂപത്തിലും വൃത്തിയിലും സൂക്ഷിക്കേണ്ടത് ഡ്രൈവർമ്മാരുടെ ഉത്തരവാദിത്വമായിരിക്കും.
ഒക്ടോബർ 1 മുതൽ ആണു ഇവ പ്രാബല്യത്തിൽ വരിക. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ്‌ വരുത്തുന്നതിനു പോലീസ് പരിശോധന കർശ്ശനമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.ടാക്സി വാഹനങ്ങളിൽ മീറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് ഉൾപ്പെടെ ടാക്സി വാഹനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് മന്ത്രാലയം കഴിഞ്ഞ ആഴ്ച ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിയന്ത്രണങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്‌.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക*

https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *