കുവൈറ്റ്: ഫർണിച്ചർ സാധനങ്ങളുടെ വിപണിയിൽ വൻ വര്‍ധന
കുവൈറ്റ് സിറ്റി: രാജ്യത്ത് ഹോം, ഫർണിച്ചർ സാധനങ്ങളുടെ വിപണിയിൽ വൻ വര്‍ധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായാണ് ഈ വര്‍ധന. ഇത് സംബന്ധിച്ച് ഫിച്ച് സെല്യൂഷൻസ് ഡാറ്റ പുറത്തുവിട്ടത്. കുവൈറ്റിലെ വീടുകൾ പുതുക്കിപ്പണിയാൻ ഉപഭോക്താക്കളെ പ്രേരിപ്പിതായും ഫിച്ച് സെല്യൂഷൻസ് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന പ്രതിശീർഷ വരുമാനം, ജനസംഖ്യാ വളർച്ച, പ്രവാസികളുടെ വർധനവ് എന്നിവ വീട്ടുപകരണങ്ങളുടെയും ഫർണിച്ചർ കമ്പനികളുടെയും വില്പനയില്‍ കുതിപ്പുണ്ടായി. ഈ വർഷം രാജ്യത്തെ മൊത്തം ഗാർഹിക ചെലവിന്റെ 17 ശതമാനം വീട്ടുപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും വിഹിതം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതായി ഫിച്ച് സെല്യൂഷൻസ് ഡാറ്റ വ്യക്തമാക്കുന്നു. ഇതോടെ
2026ൽ മൊത്തം ഗാർഹിക ചെലവിന്റെ 17.7ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
കുവൈത്തിലെ വീട്ടുപകരണങ്ങൾക്കും ഫർണിച്ചറുകൾക്കുമുള്ള ചെലവ് ഈ കാലയളവിൽ മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2026ൽ മൊത്തം ഗാർഹിക ചെലവിന്റെ 17.7ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. ഫർണിച്ചറുകൾക്കായി ഈ വർഷം കുവൈത്തികൾ ചെലഴിച്ചത് രണ്ട് ബില്യൺ ദിനാറെന്ന് കണക്കുകൾ.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Comments (0)