Posted By Editor Editor Posted On

ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിങ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം

തിരുവനന്തപുരം∙
വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്കു നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് ( NICE ACADEMY) മുഖേന നോര്‍ക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേശ നഴ്‌സിങ് മേഖലകളിൽ തൊഴില്‍ നേടുന്നതിന് അതാതു രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിനു കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (NICE) മുഖാന്തിരമാണു നോര്‍ക്ക റൂട്ട്‌സ് പരിശീലനം നല്‍കുക.
ബിഎസ്‌സി നഴ്‌സിങ്ങും കുറഞ്ഞതു രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്‌സിങ് രംഗത്തു കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും നോര്‍ക്ക റൂട്ട്‌സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണു പരിശീലനം. കോഴ്‌സ് തുകയുടെ 75% നോര്‍ക്ക വഹിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു പരിശീലനം സൗജന്യമാണ്.കുവൈത്തിലെ വാർത്തകളും വിശേഷങ്ങളും അതിവേഗം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *