കുവൈറ്റ് ജലീബിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും
അൽ മുത്‌ല, ജലീബ്, സൗത്ത് അബ്ദുള്ള അൽ മുബാറക് എന്നിവിടങ്ങളിൽ മലിനജല സംസ്‌കരണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാനുള്ള ആലോചനകളുമായി പൊതുമരാമത്ത് മന്ത്രാലയം.ജലീബിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലത്തിന്റെ അളവ് 24,000 മീറ്ററാണെന്നാണ് കണക്കാക്കുന്നത്. മലിനജലം ശുദ്ധീകരിക്കുന്നതിന് 24 ഓളം ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ജലീബ് അൽ ഷുവൈക്ക് മേഖലയിൽ മുനിസിപ്പാലിറ്റി ഒമ്പത് പ്രദേശങ്ങൾ അനുവദിച്ചിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ടെൻഡർ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുത്. ഇതിലൂടെ ഈ പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്നുണ്ട്.
അൽ മുത്‌ല, ജലീബ്, സൗത്ത് അബ്ദുള്ള അൽ മുബാറക് എന്നിവിടങ്ങൾ പ്രധാന മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതുവരെ ആ പ്രദേശങ്ങളിൽ താൽക്കാലികമായി മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ സ്ഥാപിക്കും.
*കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD
Comments (0)