കുവൈറ്റിൽ 45 കെട്ടിടങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ മുബാറക് അൽ കബീർ ഗവർണറേറ്റിൽ വാണിജ്യപരമായി ചൂഷണം ചെയ്യുന്ന 45 കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി അടച്ച് പൂട്ടി . നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ കടകളുടെ നിയമലംഘനം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുമ്പ് മുനിസിപ്പാലിറ്റി ക്യാമ്പയിൻ ആരംഭിച്ചിരുന്നു. എല്ലാ ഗവർണറേറ്റുകളിലും ഫയർഫോഴ്സുമായി സഹകരിച്ചാണ് പരിശോധന.സബാഹ് അൽ സലീം പ്രദേശത്ത് നടത്തിയ പരിശോധനയക്ക് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ ഫലാഹ് അൽ ഷമ്മാരി അറിയിച്ചു.
വിവിധ നിക്ഷേപ കെട്ടിടങ്ങളിലായി 35 നിയമലംഘനങ്ങൾ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും കുവൈത്ത് ഫയർഫോഴ്സിന്റെയും നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അൽ ഷമ്മാരി ഓർമ്മിപ്പിച്ചു. ആറ് ഗവർണറേറ്റുകളിലും അഗ്നിശമന സേനയുമായി സഹകരിച്ച് കൊണ്ട് കർശന പരിശോധനയാണ് മുനിസിപ്പാലിറ്റി തുടരുന്നത്.
നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ എഞ്ചിനിയറിംഗ് സംബന്ധിച്ച 75 മുന്നറിയിപ്പുകളാണ് പരിശോധന സംഘം നൽകിയിട്ടുള്ളത്.
*കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD
Comments (0)