റെസ്റ്റോറന്റുകളിലും മാർക്കറ്റുകളിലും QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ മുന്നറിയിപ്പ്
റെസ്റ്റോറന്റുകളിലും, മാർക്കറ്റുകളിലും ക്യുആർ കോഡുകൾ ഉപയോഗിക്കുമ്പോൾ, ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് സുരക്ഷിതമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അവ പരിശോധിച്ച് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. റെസ്റ്റോറന്റുകളിലും മാർക്കറ്റുകളിലും ഉള്ളത് പോലെയുള്ള ചില ക്യുആർ കോഡുകൾ സാധുവാണ്, എന്നാൽ ഈ കോഡുകളെല്ലാം വിശ്വസനീയമാണെന്ന് ഇതിനർത്ഥമില്ല, അതിനാൽ അവ പരിശോധിച്ച് സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD
Comments (0)