Posted By editor1 Posted On

കുവൈറ്റിൽ 127 കാർ ഷെഡുകൾ നഗരസഭ നീക്കം ചെയ്തു

കുവൈറ്റിൽ ഹവല്ലി മുനിസിപ്പാലിറ്റി ടീം, സാൽവ പ്രദേശത്ത് നടത്തിയ പരിശോധനയിൽ, സംസ്ഥാന സ്വത്തിൽ സ്ഥാപിച്ച 127 താൽക്കാലിക ഷെഡുകൾ നീക്കം ചെയ്തു. സാൽവ പ്രദേശത്തെ സർക്കാർ വസ്‌തുക്കൾ കയ്യേറിയെന്ന പരാതിയെ തുടർന്ന് സൂപ്പർവൈസറി സംഘം ലംഘനം നടത്തുന്ന ഷെഡുകൾ നിരീക്ഷിക്കുകയും അവ നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകുകയും ചെയ്‌തതായി ഹവല്ലി ശാഖയിലെ വകുപ്പ് മേധാവി എഞ്ചിനീയർ അയ്ദ് അൽ ഖഹ്താനി സ്ഥിരീകരിച്ചു. മുന്നറിയിപ്പ് കാലാവധി അവസാനിച്ചതോടെ ഇവ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. എല്ലാ ലംഘനങ്ങളും നിരീക്ഷിക്കുന്നതിനായി സൂപ്പർവൈസറി ടീം അവരുടെ ഫീൽഡ് ടൂറുകൾ തുടരുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD

Comments (0)

Leave a Reply

Your email address will not be published. Required fields are marked *