Posted By admin Posted On

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി ; സർവീസ് നിർത്താൻ ഒരുങ്ങി ട്രാൻസ്പോർട്ടേഷൻ കമ്പനികൾ; യാത്രാ പ്രതിസന്ധിയിൽ നേഴ്സുമാർ

കുവൈത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കി. ഇതോടെ ജിലീബ്‌ ശുയൂഖ്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന ട്രാൻസ്പോർട്ടേഷൻ കമ്പനികൾ സർവ്വീസ്‌ നിർത്താനുള്ള തീരുമാനത്തിലാണ്. ഇത് പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത് ജിലീബിൽ നിന്നും വിവിധ ആശുപത്രികളിലേക്ക്‌ ജോലിക്ക്‌ പോകുന്ന നഴ്സുമാരുടെ യാത്രയെ ആണ്.
പൊതു ഗതാഗത സംവിധാനത്തെ വെല്ലുവിളിച്ചു കൊണ്ട്‌ നടത്തുന്ന സമാന്തര സർവ്വീസുകളെയാണു ജിലീബ്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന സുരക്ഷാ പരിശോധനയിൽ അധികൃതർ പ്രധാനമായും ലക്ഷ്യമിടുന്നത്‌.എന്നാൽ നഴ്സുമാരുടെ ട്രാൻസ്പോർട്ടേഷൻ സർവ്വീസ്‌ നടത്തുന്ന ബസുകളാണു അധികൃതരുടെ പിടിയിലാകുന്നത് .ഇത്തരം പല ട്രാൻസ്പോർട്ടേഷൻ കമ്പനികൾക്കും വിവിധ കാരണങ്ങളാൽ നിയമ പരമായ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കാൻ സാധിക്കാറില്ല.ഇത് കൊണ്ടാണു ട്രാൻസ്‌പോർട്ടേഷൻ ബസുകളും പരിശോധനയിൽ പിടിയിൽ അകപ്പെടുന്നത്‌. മാത്രവുമല്ല മിക്ക ബസുകളിലെയും ഡ്രൈവർമ്മാരുടെ താമസ രേഖ വാഹന ഉടമയുടെ സ്പോൺസർ ഷിപ്പിൽ ആയിരിക്കുകയുമില്ല. ഇത്‌ താമസ നിയമ ലംഘനമായി കണക്കാക്കി കൊണ്ടാണു മിക്ക വാഹനങ്ങളും പിടിയിലാകുന്നതും..ഈ സാഹചര്യത്തിലാണു നഴ്സുമാരുടെ ട്രാൻസ്പോർട്ടേഷൻ സർവ്വീസ്‌ താൽക്കാലികമായി നിർത്തി വെക്കാൻ പല കമ്പനികളും തീരുമാനിച്ചിരിക്കുന്നത്‌. ഇതോടെ നഴ്സുമാരുടെ ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരിൽ ഭൂരിഭാഗവും ജിലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്താണു താമസിക്കുന്നത്‌.ട്രാൻസ്പോർട്ടേഷൻ വാഹനങ്ങളെ ആശ്രയിച്ച്‌ ജോലിക്ക്‌ പോകുന്ന ഇവരിൽ ബഹു ഭൂരിഭാഗവും ജഹറ, ഫർവ്വാനിയ, ആശുപത്രികളിലും ഇവയുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലുമാണു ജോലി ചെയ്യുന്നത്‌. പ്രതിസന്ധിയിലായ നഴ്സുമാർ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർക്ക്‌ പരാതി നൽകിയതായാണു വിവരം. ഇതിനു പുറമേ ട്രാൻസ്പോർട്ടേഷൻ കമ്പനി ഉടമകളും ആശുപത്രി അധികൃതരുമായി ഇത്‌ സംബന്ധിച്ച്‌ ചർച്ച നടത്തിയിരിക്കുകയാണു.സാമൂഹിക പ്രവർത്തകർ മുഖേനെ വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടു വരാനും ശ്രമങ്ങൾ നടന്നു വരികയാണു.അതേ പോലെ ട്രാൻസ്പോർട്ടേഷൻ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരായ മലയാളികളുമാണു.സുരക്ഷാ പരിശോധന കർശ്ശനമായതോടെ ഇവരും ജോലിയിൽ പ്രതിസന്ധി നേരിടുകയാണു.സുരക്ഷാ പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണു അധികൃതർ നൽകുന്ന സൂചനകൾ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD

Comments (0)

Leave a Reply

Your email address will not be published. Required fields are marked *