ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി ആക്രമിച്ച പ്രവാസി അറസ്റ്റിൽ; ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടു
ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി ആക്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. വാദി അൽ ദവാസിർ ഗവർണറേറ്റിൽ ആണ് സംഭവം.കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്കുട്ടിയെ ആക്രമിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യാൻ സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ്, ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത്തരം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തിനായി കൈമാറ്റം ചെയ്യാനും നടപടി സ്വീകരിക്കാനും കോടതിയെ സമീപിക്കാനും നിയമത്തിൽ വ്യവസ്ഥകളുണ്ട്. കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
*യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക*
https://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)