Posted By user Posted On

ആർട്ടിക്കിൾ 18 വിസയിലുള്ള പ്രവാസികളുടെ ശ്രദ്ധയ്ക്ക്; രാജ്യത്തിന് പുറത്തുള്ളവർ ആറുമാസത്തിനു മുൻപായി തിരിച്ചെത്തണം

ആറു മാസത്തിൽ അധികം കുവൈത്തിനു പുറത്ത് കഴിയുന്ന ആർട്ടിക്കിൾ 18 വിസയിലുള്ള പ്രവാസികളുടെ താമസ രേഖ സ്വമേധയാ റദ്ധാകുന്ന നിയമം പുനസ്ഥാപിച്ചു.ഇത് അനുസരിച്ച് ഈ വർഷം മെയ് 1 മുതൽ രാജ്യം വിട്ട ആർട്ടിക്കിൾ 18 നമ്പർ വിസയിലുള്ള പ്രവാസികൾ 6 മാസം പൂർത്തിയാകുന്നതിനു മുമ്പായി അതായത് നവംബർ 1 മുമ്പായി കുവൈത്തിൽ തിരികെ എത്തണം എന്ന് താമസ കാര്യ വിഭാഗത്തെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.അതേ സമയം ഈ വർഷം മെയ് ഒന്നിന് മുമ്പ് രാജ്യം വിട്ടവരെയും 2022 മെയ് 1 നു ശേഷം രാജ്യം വിട്ടവരായാണ് കണക്കാക്കുകയുള്ളൂ.അതായത്‌ ഈ വർഷം മെയ്‌ മാസത്തിനു മുമ്പ്‌ രാജ്യത്തിനു പുറത്ത്‌ കഴിയുന്നവരും ഈ വർഷം നവംബർ ഒന്നിനു മുമ്പായി രാജ്യത്ത്‌ തിരിച്ചെത്തിയാൽ മതിയാകും. എന്നാൽ ഇവർക്ക്‌ സാധുവായ താമസ രേഖ ഉണ്ടായിരിക്കണം. കുടുംബ വിസ (22) സ്വന്തം സ്പോൺസർ ഷിപ്പ്‌ വിസ ( 24) എന്നീ വിഭാഗങ്ങൾക്ക് പുതിയ നിബന്ധന ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ ബാധകമാക്കിയിട്ടില്ല. ആറു മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്ത്‌ കഴിയുന്ന വിദേശികളുടെ താമസരേഖ സ്വമേധയാ റദ്ധാക്കപ്പെടുന്ന നിയമം നടപ്പിലാക്കുന്നത് കൊറോണ പശ്ചാത്തലത്തിൽ നിർത്തി വെച്ച്ചിരുന്നു..ഈ നിയമമാണു നവംബർ 1 മുതൽ വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്‌.ഗാർഹിക വിസയിലുള്ള വർക്ക്‌ ഈ നിയമം നേരത്തെ പുനരാരംഭിച്ചിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *