Posted By user Posted On

ഇനി ബ്രാൻഡഡ് ആക്സസറീസ് വിലയ്ക്കു വാങ്ങേണ്ട;വാടകക്കെടുത്താൽ മതി ഇഷ്ടം പോലെ അണിയാം

പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ ആക്സസറികളും വാച്ചുകളും മറ്റും ഇനി വിലയ്ക്ക് വാങ്ങേണ്ട ആവശ്യമില്ല. പ്രത്യേക സമയത്തേക്കും അവസരങ്ങളിലും അവ വാടകയ്ക്ക് എടുത്ത് ഉപയോ​ഗിക്കാനുമുള്ള രീതിയാണ് ഇപ്പോഴുള്ളത്. വാച്ചുകൾ, വിലപിടിപ്പുള്ള ബാഗുകൾ തുടങ്ങിയ സാധനങ്ങൾ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്‌ദാനം ചെയ്യുന്ന പരസ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. 

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും കുറച്ച് അക്കൗണ്ടുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ആശയം മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതിന്റെ വ്യാപനം അടുത്തിടെ വർധിച്ചുവെന്നും ഈ സേവനങ്ങൾ നൽകുന്ന അക്കൗണ്ടുകളുടെ എണ്ണം കൂടിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാച്ചുകളും ബാഗുകളും ഉൾപ്പെടെ സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ വാടകയ്ക്ക് നൽകുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഏറ്റവും പുതിയ ഫാഷനുകൾ അനുസരിച്ച് നിശ്ചിത തുക വാടക നൽകി അവ ഉപയോ​ഗിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *