കോവിഡ് വാക്സിൻ: 50 വയസ്സിന് മുകളിലുള്ളവരുടെ നാലാം ബൂസ്റ്റർ ആരംഭിച്ചു;16 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം
കോവിഡ് -19 നെതിരെ വാക്സിനേഷൻ സേവനം നൽകുന്നതിന് എല്ലാ ആരോഗ്യ മേഖലകളിലും 16 ആരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. വാക്സിനേഷൻ വിതരണം ഇന്ന് ആരംഭിക്കും.ഈ കേന്ദ്രങ്ങളിൽ 2022 ഓഗസ്റ്റ് 10 ഞായർ മുതൽ വ്യാഴം വരെയാണ് വാക്സിനേഷൻ വിതരണം നടക്കുക. ഈ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെയാണ് വാക്സിനേഷനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയം .
അഞ്ച് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒന്നും രണ്ടും ഡോസുകൾ, 12 മുതൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് , 50 വയസ് പിന്നിട്ടവർക്ക് നാലാമത്തെ ഡോസ് വാക്സിൻ എന്നിങ്ങനെ വാക്സിനേഷൻ സേവനങ്ങൾ നൽകുന്നതിനായി വെസ്റ്റ് മിഷ്‌റഫിലെ അബ്ദുൾ റഹ്മാൻ അൽ സായിദ് ഹെൽത്ത് സെന്ററിനെയാണ് മന്ത്രാലയം നിയോഗിച്ചിട്ടുള്ളത്.
സെപ്തംബർ പകുതിയോടെ സ്‌കൂൾ സീസൺ ആരംഭിക്കുന്നതും അവധി ആഘോഷങ്ങൾക്കായി വിദേശത്ത് പോയിട്ടുള്ള ആളുകൾ തിരികെയെത്തുന്നതും ആണ് ബൂസ്റ്റർ ഡോസ് വിതരണം കൂടുതൽ വേഗത്തിലാക്കാൻ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)