കുവൈറ്റിൽ അനധികൃത സ്ഥാപനങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി
കുവൈറ്റിൽ കെട്ടിടങ്ങളിൽ ബേസ്‌മന്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനു പരിശോധന കർശ്ശനമാക്കി. മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അഗ്നി, രക്ഷാ സേനയുടെ സഹകരണത്തോടെയാണു പരിശോധന പുരോഗമിക്കുന്നത്. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൻഫൂഹിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണു പരിശോധന.നിലവിൽ സാൽമിയ പ്രദേശത്താണു പരിശോധന നടത്തി വരുന്നത്.ഇതിനായി നിയോഗിച്ച പ്രത്യേക സംഘത്തിനു ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കർശ്ശന നിർദ്ദേശങ്ങൾ നൽകിയതായി മുനിസിപ്പാലിറ്റി ഡയരക്റ്റർ ജനറൽ വ്യക്തമാക്കി.
കെട്ടിടങ്ങളിൽ കാർ പാർക്കുകളായി നിശ്ചയിച്ചിട്ടുള്ള ബേസ്മെന്റുകളാണു പല ഉടമകളും വെയർഹൗസുകളാക്കി മാറ്റിയിരിക്കുന്നത്.കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് വാണിജ്യ പ്രവർത്തനങ്ങൾക്കായി ബേസ്‌മെന്റുകൾ വാടകയ്‌ക് നൽകുന്ന 22 ഓളം ഉടമകൾക്ക് ഇതിനകം മുന്നറിയിപ്പ് നോട്ടീസ് നൽകിയതായി അദ്ധേഹം പറഞ്ഞു.അവ നിശ്ചിത ദിവസങ്ങങ്ങൾക്കകം ഒഴിപ്പിക്കുവാനും ഭാവിയിൽ ഇത്തരം നിയമ ലംഘനങ്ങൾ ആവർത്തിക്കില്ലെന്നും ഉടമകളിൽ നിന്ന് എഴുതി വാങ്ങിയതായും മൻഫൂഹി വ്യക്തമാക്കി.
അഗ്നിശമന സേനയുടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്ത എല്ലാ ബേസ്‌മെന്റുകളും നീക്കം ചെയ്യുന്നത് വരെ പരിശോധ കാമ്പെയ്‌ൻ തുടരുമെന്നും നിയമ ലംഘകരോട് മൃദു സമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ.
Comments (0)