കൊവിഡ് വാക്സിൻ:നാലാം ഡോസ് ഓഗസ്ത് 10 മുതൽ
കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിന്റെ നാലാമത്തെ ഡോസ് ഓഗസ്ത് 10 ബുധനാഴ്ച മുതൽ 15 കേന്ദ്രങ്ങളിൽ കൂടി വിതരണം ചെയ്യും. 50 വയസിനു മുകളിൽ പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ,ഉൾപ്പെടെയുള്ള വിഭാഗത്തിൽ പെട്ടവർക്കാണു നാലാമത്തെ ഡോസ് വിതരണം ചെയ്യുക.
ഞായർ മുതൽ വ്യാഴം വരെ എല്ലാ ആഴ്ചയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെയാണു സേവനം ലഭ്യമാകുക.ഇതിനു പുറമേ 5 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒന്നും രണ്ടും ഡോസുകളും , 12 മുതൽ 18 വയസ്സുവരെയുള്ളവർക്ക് മൂന്നാമത്തെ ഡോസും ലഭ്യമാക്കും.
താഴെ പറയുന്ന കേന്ദ്രങ്ങളിലാണു വാക്സിനേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഹവല്ലി :1) സൽവ ഹെൽത്ത് സ്പെഷ്യലിസ്റ്റ് സെന്റർ,2) മഹ്മൂദ് ഹാജി ഹൈദർ ഹെൽത്ത് കെയർ,3) റുമൈത്തിയ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്റർ
ഫർവാനിയ :1) ഒമരിയ ഹെൽത്ത് സെന്റർ, 2)അബ്ദുല്ല അൽ മുബാറക് ഹെൽത്ത് സെന്റർ , 3)അൻഡലൂസ് ഹെൽത്ത് സെന്റർ
ജഹ്‌റ : 1)അൽ-നഈം ഹെൽത്ത് സെന്റർ, 2)അൽ-അയൂൺഹെൽത്ത് സെന്റർ, 3)സാദ് അൽ-അബ്ദുല്ല ഹെൽത്ത് സെന്റർ,( ബ്ലോക്ക് 10)
അഹമ്മദി : 1)ഫിന്റാസ് ഹെൽത്ത് സെന്റർ , 2)ഫഹാഹീൽ സ്പെഷ്യലിസ്റ്റ്, അൽ-അദാൻ സ്‌പെഷ്യലിസ്റ്റ് സെന്റർ,
കാപിറ്റൽ : 1)ഷെയ്ഖ ഫത്തൂഹ് സൽമാൻ ഹെൽത്ത് സെന്റർ 2)അൽ-സബാഹ് ഹെൽത്ത് സെന്റർ 3)ജാസെം അൽ-വസാൻ ഹെൽത്ത് സെന്റർ 4) ജാബർ അൽ-അഹമ്മദ് ഹെൽത്ത് സെന്റർ
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ.
Comments (0)