കുവൈറ്റിൽ പുതിയ തന്ത്രവുമായി മയക്കുമരുന്ന് മാഫിയ; ലക്ഷ്യം യുവാക്കളും കുട്ടികളും;മയക്കുമരുന്നുകൾ ചേർത്ത് ജ്യൂസുകൾ വ്യാപകമായി വിൽക്കുന്നുവെന്ന് അധികൃതരുടെ കണ്ടെത്തൽ
രാജ്യത്തെ ഞെട്ടിക്കുന്ന തരത്തില്‍ പുതിയ തരം മയക്കുമരുന്ന് വില്‍പ്പന ശ്രദ്ധയിൽ പെട്ടതായി അധികൃതർ . മയക്കുമരുന്നായ ഷാബു, ലാറിക്ക,കെമിക്കൽ തുടങ്ങിയവ ചേർത്ത ജ്യൂസുകൾ വ്യാപകമായി വിൽക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലൂടെ വന്‍ തോതില്‍ മയക്കുമരുന്ന് ഡീലര്‍മാര്‍ പണം സമ്പാദിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
18നും 40നും ഇടയില്‍ പ്രായമുള്ളവരെ പ്രധാനമായും ലക്ഷ്യമിട്ടാണ് ഈ മയക്കുമരുന്ന് വില്‍പ്പന. ചില കടകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് വില്‍പ്പനക്കാന്‍ ഈ രീതിയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കൾക്കായി ചില കടയുടമകൾ മയക്കുമരുന്ന് കലർന്ന ജ്യൂസുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഒരു രഹസ്യ അടയാളം വയ്ക്കുകയാണ് ചെയ്യുന്നത്. മയക്കുമരുന്ന് ചേർത്ത ഒരു കുപ്പി ജ്യൂസ് ഏകദേശം അഞ്ച് ദിനാറിനാണ് വിൽക്കുന്നത്. യുവാക്കളെയും ചെറുപ്പക്കാരെയും പെൺകുട്ടികളെയും പോലും ആകർഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.മയക്കുമരുന്ന് ഉപഭോഗം നിയന്ത്രിക്കാൻ സുരക്ഷാ അധികൃതര്‍ വലിയ പരിശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് പുത്തൻ തന്ത്രങ്ങളുമായി മയക്കുമരുന്ന് മാഫിയ രാജ്യത്ത് പിടിമുറുക്കുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
Comments (0)