Posted By user Posted On

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം.കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് ഇന്ന് ഫിലിപ്പീൻസിലേക്ക്‌ പുറപ്പെട്ട കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിലാണു സംഭവം.യാത്രാ മധ്യേ യുവതിക്ക്‌ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കേബിൻ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് വിമാനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ യുവതിയുടെ പ്രസവത്തിനു ആവശ്യമായ സഹായങ്ങൾ അടിയന്തിരമായി ഒരുക്കി.
കേബിൻ ക്രൂ അംഗങ്ങളുടെ പൂർണ്ണ പരിചരണത്തിലാണ് പ്രസവം നടന്നത്‌. വിമാന ജീവനക്കാർ തക്ക സമയത്ത്‌ പ്രകടിപ്പിച്ച പ്രൊഫഷണൽ രീതിയും അനുഭവപരിചയവും അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ സഹായകമായി. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് കുവൈത്ത് എയർ വെയ്സ് അധികൃതർ അറിയിച്ചു.കുവൈത്ത്‌ എയർവേയ്സ്‌ ക്രൂ അംഗങ്ങളുടെ അടിയന്തിര ഇടപെടലും തക്ക സമയത്ത്‌ പ്രകടിപ്പിച്ച പ്രൊഫഷനലിസവും അഭിനന്ദനാർഹമാണെന്നും വിമാനത്തിലെ സഹ യാത്രക്കാർ അഭിപ്രായപ്പെട്ടു .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *