കഴിഞ്ഞവർഷം കുവൈറ്റ് പ്രവാസികൾ നാട്ടിലേക്കയച്ചത് 18.3 ബില്യൺ ഡോളർ
കോവിഡ് മഹാമാരിയിൽ നിന്നും ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നതോടെ 2020 നെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പണമയയ്ക്കൽ വർദ്ധിച്ചതായി റിപ്പോർട്ട്. സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയേറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട കണക്കിലാണ് ഈ കാര്യങ്ങൾ പറയുന്നത്. 2020ൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് അയച്ചത് 116.5 ബില്യൺ ഡോളർ ആയിരുന്നു. എന്നാൽ കഴിഞ്ഞവർഷം നാട്ടിലേക്കയച്ചത് 127.2 ബില്യൺ ഡോളർ ആണെന്ന് ഗൾഫ് സ്റ്റാറ്റിസ്റ്റിക് സെന്ററിന്റെ ജൂലൈ മാസത്തിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021ൽ 9.2ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കുവൈറ്റിൽ നിന്നുള്ള തൊഴിലാളികൾ 2021ൽ അയച്ചത് 18.3 ബില്യൺ ഡോളറാണ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
Comments (0)