ഇസ്രായേൽ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടർന്ന് കുവൈറ്റ്
ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ നിരോധനം തുടരാൻ തീരുമാനിച്ച് കുവൈറ്റ്. നിരോധനം ഏർപ്പെടുത്തിയ കമ്പനികളുടേതെന്ന് സംശയിക്കുന്ന ഉൽപ്പന്നങ്ങൾ കണ്ടുകെട്ടാനും തീരുമാനിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ഡയറക്ടറുടെ ശുപാർശകൾക്കും, നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് തീരുമാനം. റീജിയണൽ ഓഫീസുകളിലെ ലെയ്സൺ ഓഫീസർമാരുടെ കോൺഫറൻസ് യോഗത്തിലാണ് ഇസ്രായേലിനെയും രാജ്യത്തിന്റെ ഉൽപ്പന്നങ്ങളെയും, കമ്പനികളെയും ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത്. യോഗത്തിൽ കോൺഫറൻസിലെ കുവൈറ്റി പ്രതിനിധി മാഷരി അൽ ജറല്ലാഫ് തീരുമാനങ്ങൾ അറിയിച്ചു. ബഹിഷ്കരണ പ്രഖ്യാപനം ഇസ്രായേലിൻമേലുള്ള സമ്മർദ്ദം ചെലുത്തുന്നതിനുള്ള മാർഗ്ഗമാണ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
Comments (0)