Posted By editor1 Posted On

കുവൈറ്റിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തും

കുവൈറ്റിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താനുള്ള തീരുമാനം. ആഭ്യന്തരമന്ത്രാലയവുമായി ചേർന്ന് കർശനമായ നടപടി സ്വീകരിക്കാനാണ് നിർദേശം. ഇതിനായി പരിസ്ഥിതി പരിശോധന നിയന്ത്രണ വകുപ്പിന് എൻവിയോൺമെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുള്ള അൽ അഹമ്മദ് നിർദ്ദേശം നൽകി.

പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പുകൾ നൽകി വിടാതെ പരിശോധന റിപ്പോർട്ട് തയ്യാറാക്കുകയും, ഇത്തരം നിയമലംകരുടെ സിവിൽ ഐഡി പിൻവലിക്കുകയും, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈറ്റ് ഉൾക്കടലിലെ മത്സ്യബന്ധനം, മാലിന്യങ്ങൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത്, മണൽ മോഷണം തുടങ്ങിയ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇത്തരം കേസുകളിൽ അറസ്റ്റിലാകുന്നവരെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *