Posted By user Posted On

കുവൈറ്റിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ; വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈറ്റിൽ വരും ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പുറമെ, അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ആവശ്യപ്പെട്ടു.  ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോൾ ആളുകൾ നമ്പർ ആയ (112)  വിളിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വരുംദിവസങ്ങളിൽ പെയ്യാൻ സാധ്യതയുള്ള കനത്ത മഴയെ നേരിടാൻ കുവൈറ്റ് വൈദ്യുത ജലവിഭവ വകുപ്പ് തയ്യാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. വെള്ളപ്പൊക്കത്തെയും വൈദ്യുത മുടക്കത്തെ നേരിടുന്നതിന് ആവശ്യമായ എല്ലാ പരിഹാരമാർഗങ്ങളും രാജ്യം സ്വീകരിച്ചു കഴിഞ്ഞു എന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
152 കോൾ സെന്റർ അല്ലെങ്കിൽ മന്ത്രാലയ ആപ്പ്, MEW 152 വഴി വൈദ്യുതി അല്ലെങ്കിൽ ജല തടസ്സങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാൻ എമർജൻസി ടീമുകൾ രാപ്പകൽ പ്രവർത്തിക്കുന്നതായി ആക്ടിംഗ് അണ്ടർസെക്രട്ടറി ഖലീഫ അൽ-ഫ്രൈജ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. വേനൽ സീസണിന്റെ തുടക്കം മുതൽ, വൈദ്യുതി തടസ്സം സംബന്ധിച്ച് 12,439 കോളുകളോടും 3,570 വെള്ളത്തിൻറെ തടസവുമായി ബന്ധപ്പെട്ട കോളുകളോടും മന്ത്രാലയം പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികൾ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെടുന്നവർ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന സ്മാർട്ട് ഫോൺ ആപ്പ് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ


Comments (0)

Leave a Reply

Your email address will not be published. Required fields are marked *