Posted By user Posted On

കുവൈറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ വ്യവസായ വകുപ്പ്

ആഗോള വിലക്കയറ്റത്തെ നേരിടാൻ ഒരുങ്ങി വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷ്രായാൻ .ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, കോഴിയിറച്ചി, സസ്യ എണ്ണ എന്നിവയുടെ കയറ്റുമതി നിരോധിക്കുക തുടങ്ങിയ ആഗോള വിലക്കയറ്റത്തെ നേരിടാൻ ആവശ്യമായ തീരുമാനങ്ങൾ വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷ്രായാൻ പുറപ്പെടുവിച്ചു. സസ്യ എണ്ണ, ഫ്രോസൺ ചിക്കൻ, ചിക്കൻ ഭാഗങ്ങൾ എന്നിവയുടെ കയറ്റുമതി ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ മന്ത്രി നിരോധിച്ചു.

അതേസമയം, അൽ-ഖൈറാൻ അൽ-സക്കീന, അൽ-നുവൈസീബ്, നുവൈസീബ് അതിർത്തിയിലെ മൊബൈൽ ഗ്രോസറികളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ അഹമ്മദി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് പരിശോധന കാമ്പയിൻ നടത്തിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വെളിപ്പെടുത്തി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *