സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം; കുവൈറ്റിൽ യുവാക്കളിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനം
കുവൈറ്റിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം രാജ്യത്തെ യുവാക്കളിൽ വലിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട്. കുവൈറ്റ് യൂണിവേഴ്സിറ്റി മാധ്യമ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഫാത്തിമ അൽ സാലിം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കുറയുമോ എന്ന ചിന്തയാണ് യുവാക്കളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 4275 കുവൈറ്റ് യുവാക്കളിൽ നടത്തിയ പഠനത്തിൽ, സാമ്പിളുകൾ വെച്ച് സൈക്കോളജിക്കൽ ടെസ്റ്റ് നടത്തിയാണ് നിഗമനത്തിൽ എത്തിയത്. പുതുതലമുറയിലെ ആളുകളിൽ വിവിധ ആപ്പുകൾ സൃഷ്ടിക്കുന്ന മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്താനും ഫാത്തിമ അൽസാലിം ശുപാർശ ചെയ്തു. മാധ്യമ വിദ്യാഭ്യാസത്തിലൂടെയും ബോധവൽക്കരണ ക്ലാസുകളിലൂടെയും പുതുതലമുറയെ ബോധവൽക്കരിക്കാൻ കഴിയുമെന്നും, അമിതമായ സോഷ്യൽ മീഡിയ നെറ്റ് വർക്കുകളുടെ ഉപയോഗങ്ങളുടെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണമെന്നും പഠനത്തിലൂടെ ആവശ്യപ്പെടുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
Comments (0)