വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആളുകളെ അപമാനിച്ച കുവൈറ്റ് പൗരൻ അറസ്റ്റിൽ
സർക്കാർ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൗരന്മാരെ അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ട വ്യാജ അക്കൗണ്ട് പ്രവർത്തിപ്പിച്ച ട്വീറ്ററെ അറസ്റ്റ് ചെയ്തു. അക്കൗണ്ടിന് ഏകദേശം 200,000 ഫോളോവെഴ്‌സ് ഉണ്ടായിരുന്നു.
കൊള്ളയടിക്കൽ, അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ഉദ്ദേശത്തോടെ പൗരന്മാരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നിരവധി ആളുകൾ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വ്യാജ അക്കൗണ്ട് ഉടമയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അധികൃതർ അറിയിച്ചു. സൈബർ ക്രൈം നിയമങ്ങൾ ലംഘിച്ച് ഫോൺ ദുരുപയോഗം ചെയ്യുകയും, പൗരന്മാരെ അപമാനിക്കുകയും ചെയ്യുന്ന ആളുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
Comments (0)