Posted By editor1 Posted On

കുവൈറ്റിൽ 5,000 സൈനികരിൽ മയക്കുമരുന്ന് പരിശോധന നടത്തി

സൈനിക സ്ഥാപനത്തിന്റെ നിലവാരം സംരക്ഷിക്കുന്നതിനും സൈനികർ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി, പ്രതിരോധ മന്ത്രാലയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5,000 സൈനികരിൽ റാൻഡം ഡ്രഗ് ടെസ്റ്റുകൾ നടത്തിയതായി അധികൃതർ പറഞ്ഞു.

സൈനികരുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങൾ പോലുള്ളവ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പെട്ടെന്നുള്ള പരിശോധനകൾ നടത്തണമെന്ന് സേനയിലെ ബന്ധപ്പെട്ട അധികാരികൾക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശം നൽകിയതായി വൃത്തങ്ങൾ സൂചിപ്പിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *